08:29pm 28 October 2026
NEWS
പ്രൊഫ. ബി.മദുസൂധനകുറുപ്പ് അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും കേരളം മുഖ്യമന്ത്രി ശ്രി. വി.ഡി.സതീശൻ ഒക്ടോബർ 30-ന് നിർവഹിക്കും
28/10/2026  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രൊഫ. ബി.മദുസൂധനകുറുപ്പ് അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും കേരളം മുഖ്യമന്ത്രി ശ്രി. വി.ഡി.സതീശൻ ഒക്ടോബർ 30-ന്   നിർവഹിക്കും

കൊച്ചി: പ്രശസ്ത മത്സ്യ ശാസ്ത്രജ്ഞനും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് മുൻ ഡയറക്ടറും പ്രൊഫസറും, കേരളം ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ്ചാൻസിലറും ആയിരുന്ന പ്രൊഫ. ബി. മദുസൂധനകുറുപ്പ് അനുസ്മരണ സമ്മേളനവും അദ്ദേഹം അവസാനമായി രചിച്ച"എക്സ്പ്ലോറിങ് ദി ലെഗസി ഓഫ് ഫിഷിങ് ആൻഡ് ഫാർമിംഗ് ബിലോ സീലെവൽ: വേമ്പനാട് കോൽ വെറ്റിലൻഡ്‌സ് ഓഫ് സതേൺ ഇന്ത്യ" എന്ന പുസ്തകത്തിന്റെ പ്രകാശനവും ഒക്ടോബർ 30-ന് വൈകിട്ട്  3:30-ന് എറണാകുളം ബി. ടി.എച്ഛ്. ഹോട്ടലിൽവെച്ച് നടക്കുന്ന ചടങ്ങിൽ ബഹു. കേരളം മുഖ്യമന്ത്രി ശ്രി. വി.ഡി. സതീശൻ അനുസ്മരണവും പുസ്തക പ്രകാശനവും നിർവഹിക്കും. കേരളം ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മുൻപ് കൈകാര്യം ചെയ്തിരുന്ന ശ്രി. കെ.ബാബു, ശ്രി. എസ്. ശർമ്മ എന്നീ മുൻ മന്ത്രിമാർ ചേർന്ന് പുസ്തകത്തിന്റെ ആദ്യ കോപ്പി മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങും. കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ശ്രി. ഹൈബി ഈഡൻ എം.പി., ശ്രി. ടി.ജെ.വിനോദ് എം.എൽ.എ, കുസാറ്റ് സിണ്ടിക്കേറ്റ് അംഗവും എം.എൽ.എ യുമായ ശ്രി. മുഹമ്മദ്ഷിയാസ്, കൗൺസിലർ ശ്രി. വി.കെ. കൃഷ്ണകുമാർ, കുസാറ്റ് രജിസ്ട്രർ ഡോ. ഹരിഗോവിന്ദ് പി.സി, സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ പ്രൊഫ. മിനി ശേഖരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.പ്രഗത്ഭനായ മത്സ്യ ശാസ്ത്രജ്ഞനും, സമർപ്പിതനായ അധ്യാപകനും,  മത്സ്യബന്ധന വിദ്യാഭ്യാസം, ജല ജൈവ വൈവിധ്യ ഗവേഷണം, മൺസൂൺ കാല ട്രോളിങ് ഉൾപ്പെടെയുള്ള നിരവധി കമ്മീഷനുകളിൽ അംഗം, കേരളം ഫിഷറീസ് വകുപ്പ് മന്ത്രിയുടെ അഡ്‌വൈസർ, ഇന്ത്യയിലെ ആദ്യ ഫിഷറീസ് സർവകലാശാലയായ കുഫോസിന്റെ സ്ഥാപക വൈസ് ചാൻസലർ, ഉത്തർപ്രദേശിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയുടെ മൂന്നാമത്തെ വൈസ് ചാൻസലർ,  എന്നീ വിവിധ മേഖലകളിൽ മായാത്ത സംഭാവനകൾ നൽകിയാണ് പ്രൊഫ. ബി. മദുസൂധനകുറുപ്പ് 2026 ഒക്ടോബർ 18 -ആം തീയതി അന്തരിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണ പരിചയമുള്ള അദ്ദേഹം 22 ഡോക്ടറൽ ഗവേഷകർക്ക് മാർഗ്ഗ നിർദ്ദേശം നൽകി. അവരിൽ പലരും പിന്നീട് മത്സ്യ മേഖലയിലെ വിദ്യാഭ്യാസം, ഗവേഷണം, ഭരണ നിർവ്വഹണം തുടങ്ങിയ രംഗങ്ങളിൽ ഉന്നത പദവികൾ വഹിച്ചു. 250-ലധികം ഗവേഷണ പ്രബന്ധങ്ങളും എഡിറ്റ് ചെയ്ത 11 പുസ്തകങ്ങളും അദ്ദേഹത്തിന്റെ വിജ്ഞാനപരമായ സംഭാവനകളിൽ ഉൾപ്പെടുന്നു. കൂടാതെ, ഗവേഷകരെ ഒന്നിപ്പിക്കാനും ശാസ്ത്രീയ സഹകരണം ശക്തിപ്പെടുത്താനുമായി നിരവധി ദേശീയ, അന്തർദേശീയ സമ്മേളനങ്ങളും അദ്ദേഹം സംഘടിപ്പിച്ചു.വേമ്പനാട്കായലും അതിന്റെ സംരക്ഷണവും അദ്ദേഹത്തിന്ഏ ഏറെ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. ഡോ. സിലീഷ് മുല്ലശ്ശേരിയുമായി ചേർന്ന് അദ്ദേഹം രചിച്ച 'എക്സ്‌പ്ലോറിംഗ് ദി ലെഗസി ഓഫ് ഫിഷിംഗ് ആൻഡ് ഫാമിംഗ് ബിലോ സീലെവൽ: വേമ്പനാട്-കോൾ വെറ്റ്‌ലാൻഡ്‌സ് ഓഫ് സതേൺ ഇന്ത്യ' (Exploring the Legacy of Fishing and Farming Below Sea Level: Vembanad–Kole Wetlands of Southern India) എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.
സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയർച്ച, നഗരവൽക്കരണം, മലിനീകരണം എന്നിവ സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കൊപ്പം, കായലിന്റെ പാരിസ്ഥിതിക സാഹചര്യങ്ങൾ, ആവാസ വ്യവസ്ഥയുടെ ആരോഗ്യം, ജലവിഭവ പരിപാലനം, മത്സ്യബന്ധനം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ഒരു വിവരണം ആവശ്യമാണെന്ന് അദ്ദേഹം പുസ്തകത്തിന്റെ ആമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ എന്നിവരെ ഒന്നിപ്പിക്കാനും, സുസ്ഥിരമായ പരിപാലന തന്ത്രങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്ന ഒരു വിഭവമായി വർത്തിക്കാനും ഈ പുസ്തകത്തിന് കഴിയുമെന്ന് അദ്ദേഹം വിഭാവനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img